പേരാമ്പ്രഃപേരാമ്പ്ര മര്‍ച്ചന്റസ് അസോസിയേഷന്‍ ( വ്യാപാരി വ്യാവസായി ഏകോപന സമിതി ) ന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടപ്പിച്ചു.

പേരാമ്പ്ര എ.എസ്.പി. വിഷ്ണു പ്രസാദ് ഐപിഎസ് ഫ്‌ലാഗ് ഓഫ് ചെയ്തു.
മര്‍ച്ചന്റ് യൂത്ത് വിംങ്ങ്, റെസ്‌ക്യൂ ടീം. സില്‍വര്‍ കോളേജ്, കൈരളി വി ടി സി എന്നിവരാണ് കുട്ടയോട്ടത്തില്‍ പങ്കെടുത്തത മാര്‍ക്കറ്റ് പരിസരത്ത് നടന്ന ലഹരി വിരുദ്ധ ക്യാമ്പയിന്‍ പേരാമ്പ്ര സര്‍കിള്‍ ഇന്‍സ്പക്ടര്‍ ഓഫ് എക്‌സൈസ് എന്‍.പി.സുധീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
യുത്ത് വിംങ്ങ് പ്രസിഡന്റ് മുഹമ്മദ് കിംങ്ങ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ് ബാബു കൈലാസ് മുഖ്യപ്രഭാഷണം നടത്തി. ഒ.പി മുഹമ്മദ്, സാജിദ് ഊരാളത്ത്, ഐ. സുനിത, ഡോക്റ്റര്‍ വിനോദ് കുമാര്‍, ഫിറാസ് കല്ലാട്ട്,എന്നിവര്‍ സംസാരിച്ചു.
കെ.ബി. സുനില്‍ കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ യുണിറ്റ് ട്രഷറര്‍ സലിം മണവയല്‍ നന്ദിയും പറഞ്ഞു.
Perampra Merchants Association organized anti-drug rally.